മംമ്ത മോഹന്‍ദാസ് നായികയാകുന്ന തെലുങ്ക് ചിത്രമാണ് 'രുദ്രാംഗി'. അജയ് സമ്രാട്ടാണ് ചിത്രത്തിന്റെ സംവിധാനം. അജയ് സമ്രാട്ടിന്റേത് തന്നെയ...
മംമ്ത മോഹന്‍ദാസ് നായികയാകുന്ന തെലുങ്ക് ചിത്രമാണ് 'രുദ്രാംഗി'. അജയ് സമ്രാട്ടാണ് ചിത്രത്തിന്റെ സംവിധാനം. അജയ് സമ്രാട്ടിന്റേത് തന്നെയാണ് തിരക്കഥ. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. 'റാണി ജ്വാല ഭായി'യായാണ് മംമത ചിത്രത്തില്‍ വേഷമിടുന്നത്. ജഗപതി ബാബു, വിമലാ രാമന്, ആശിഷ് ഗാന്ധി എന്നിവരും 'രുദ്രാംഗി'യില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
സന്തോഷ് ഷനമോണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. രാസമായി ബാലകിഷനാണ് ചിത്രത്തിന്റെ നിര്‍മാണം. ഭാനു, അജയ് എന്നിവരാണ് കൊറിയോഗ്രാഫി. മംമ്ത മോഹന്‍ദാസ് ആദ്യമായി തെലുങ്ക് ചിത്രത്തില്‍ വേഷമിട്ടത് 'കേഡി'യില്‍ ആണ്. കിരണ്‍ കുമാറാണ് ചിത്രത്തിന്റെ സംവിധാനം. നാഗാര്‍ജുനയായിരുന്നു 'കേഡി'യെന്ന ചിത്രത്തിലെ നായകന്.
Key Words: Mamta , 'Rani Jwala Bhai'.Rudrangi
COMMENTS