തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'മാമന്നന്‍' ട്രെയിലര്‍ പുറത്തിറങ്ങി. ഉദയനിധി സ്റ്റാലിന്‍, ഫ...
തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'മാമന്നന്‍' ട്രെയിലര്‍ പുറത്തിറങ്ങി. ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, വടിവേലു, കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജൂണ്‍ 29ന് തിയറ്ററുകളിലെത്തും. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നന്‍.
കോമഡി വേഷങ്ങളില്‍ മാത്രം പ്രേക്ഷകര്‍ കണ്ടു ശീലിച്ച വടിവേലുവിന്റെ കരിയറിലെ പ്രധാന കഥാപാത്രമായിരിക്കും മാമന്‍. ഫഹദ് ഫാസില്‍, ഉദയ് നിധി സ്റ്റാല്‍, കീര്‍ത്തി സുരേഷ് എന്നിവരുടെ ഗംഭീര പ്രകടനം ചിത്രത്തിലുടനീളം ഉണ്ടാകുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. തമിഴകത്തെ ജാതി രാഷ്ട്രീയം കൈകാര്യം ചെയ്ത തന്റെ മുന്‍ സിനിമകളുടെ അതേ പശ്ചാത്തലമാണ് മാരിസെല്‍വരാജ് സ്വീകരിച്ചിരിക്കുന്നതെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.
ഓസ്‌കാര്‍ ജേതാവ് എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഉദയ് നിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള പ്രശസ്ത നിര്‍മ്മാണ-വിതരണ കമ്പനിയായ റെഡ് ജയന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
https://www.youtube.com/watch?v=xWe03YByWEI
Key Words: Maamannan, Movie,Vadivelu, Fahad Fazil, Keerthi suresh
COMMENTS