Malappuram Tanur boat tragedy
തിരുവനന്തപുരം: നാടിനെ നടുക്കി 22 പേരുടെ ജീവനെടുത്ത താനൂര്‍ ബോട്ട് ദുരന്തം നടന്ന് ഒരു മാസമാകുമ്പോള്‍ തുറമുഖ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.
ഐപിസി 302,337,338 വകുപ്പുകള്‍ പ്രകാരം ബേപ്പൂര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണ സംഘം കൊലക്കുറ്റം ചുമത്തിയത്. ക്രമവിരുദ്ധമായിട്ടാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്കെതിരായ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബോട്ട് ദുരന്തത്തില്‍ നേരത്തെ അറസ്റ്റിലായ ബോട്ടുടമയ്ക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയത്.
മത്സ്യബന്ധന ബോട്ട് പൊന്നാനിയിലെ അനധികൃത യാര്‍ഡില്‍വെച്ചു രൂപമാറ്റം വരുത്തുന്ന ഘട്ടത്തില്‍ തന്നെ ഇതിനെതിരെ പരാതി ലഭിച്ചിരുന്നു. അതൊന്നും മുഖവിലയ്ക്ക് എടുക്കാതെ അനുമതികള്‍ നല്‍കിയെന്നാണ് ബേപ്പൂര്‍ പോര്‍ട്ട് കാന്‍സര്‍വേറ്റര്‍ പ്രസാദിനെതിരെയുള്ള കണ്ടെത്തല്‍.
താനൂര്‍ പൂരപ്പുഴയിലെ തൂവല്‍ത്തീരത്ത് കഴിഞ്ഞ മേയ് 7 രാത്രി നടന്ന ബോട്ടപകടത്തില്‍ 15 കുട്ടികള്‍ ഉള്‍പ്പെടെ 22 പേരാണ് മരിച്ചത്.
Keywords: Malappuram, Boat tragedy, Tanur, Arrest
COMMENTS