Mahabharat fame actor Gufi Paintal passes away
മുംബൈ: മഹാഭാരതത്തിലെ ശകുനിയായി തിളങ്ങിയ നടന്‍ ഗൂഫി പെയിന്റല്‍ (79) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
നിരവധി സിനിമകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും ശ്രദ്ധിക്കപ്പെട്ട നടനാണ് ഗൂഫി പെയിന്റല്‍. എന്നിരുന്നാലും ബി.ആര്‍ ചോപ്ര സംവിധാനം ചെയ്ത മഹാഭാരതത്തിലെ അദ്ദേഹത്തിന്റെ ശകുനി മാമ എന്ന കഥാപാത്രം ഇന്നും ജനങ്ങളുടെ മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നു.
സുഹാഗ്, ദില്‍ലാഗി തുടങ്ങിയ സിനിമകളിലൂടെയും, ഹലോ ഇന്‍സ്‌പെക്ടര്‍, സി.ഐ.ഡി തുടങ്ങിയ ടെലിവിഷന്‍ ഷോകളിലൂടെയും തിളങ്ങിയ നടനാണ്.
Keywords: Gufi Paintal, Mahabharat, Shakuni mama, B.R Chopra
COMMENTS