Madras high court give permission to show Maamannan movie
ചെന്നൈ: തമിഴ് ചിത്രം മാമന്നന്റെ റിലീസ് തടയണമെന്ന ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. മാരി സെല്‍വരാജ് സംവിധാനം ചെയ്ത് തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന ചിത്രം `മാമന്നന്‍' ജാതീയ വിഷയം കൈകാര്യം ചെയ്യുന്നതിനാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
പാളയങ്കോട്ട സ്വദേശി മണികണ്ഠന്‍ സമര്‍പ്പിച്ച ഹര്‍ജി സെന്‍സര്‍ബോര്‍ഡ് വരെ അംഗീകാരം നല്‍കിയ ചിത്രം തടയാനാകില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളുകയായിരുന്നു. മാമന്നന്‍ വെറുമൊരു സിനിമ മാത്രമാമെന്നും അഭിപ്രായപ്രകടനത്തിനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും അതിനാല്‍ മറ്റു കാര്യങ്ങള്‍ ഗൗരവമായി കാണേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.
Keywords: Madras high court, Maamannan movie, Stay
COMMENTS