ഭുവനേശ്വര്‍: ഒഡീഷയിലെ കേന്ദ്രപാര ജില്ലയില്‍ 10 വയസുള്ള ആണ്‍കുട്ടിയെ മുതല കൊന്നതായി പോലീസ് അറിയിച്ചു. ഭിതാര്‍കനിക ദേശീയ ഉദ്യാനത്തിന്റെ പ്രാന്...
ഭുവനേശ്വര്‍: ഒഡീഷയിലെ കേന്ദ്രപാര ജില്ലയില്‍ 10 വയസുള്ള ആണ്‍കുട്ടിയെ മുതല കൊന്നതായി പോലീസ് അറിയിച്ചു. ഭിതാര്‍കനിക ദേശീയ ഉദ്യാനത്തിന്റെ പ്രാന്തപ്രദേശത്തുള്ള നിമാപൂര്‍ ഗ്രാമത്തിലെ ബ്രാഹ്മണി നദിയില്‍ കുളിക്കാനിറങ്ങിയ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ അശുതോഷ് ആചാര്യയുടെ മേല്‍ മുതല ചാടിവീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ ഒരു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ പാതി ഭക്ഷിച്ച മൃതദേഹം കണ്ടെത്തിയത്.
ഉപ്പുവെള്ളത്തില്‍ ജീവിക്കുന്ന മുതലകളുടെ കൂടുകെട്ടല്‍ കാലമാണ് ഇപ്പോള്‍, ഈ സമയത്ത് അവയുടെ ആവാസവ്യവസ്ഥയില്‍ എന്തെങ്കിലും ഇടപെടല്‍ ഉണ്ടാകുമോ എന്ന് ഭയപ്പെട്ടാല്‍ അവ അക്രമാസക്തമാകുമെന്ന് ഫോറസ്റ്റ് ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അശുതോഷ് ആചാര്യ കുളിക്കാനായി നദിയിലേക്ക് ഇറങ്ങിയപ്പോള്‍ മുതല ആക്രമിച്ചത് ഇക്കാരണം കൊണ്ടാകാം എന്നാണ് നിഗമനം. കുട്ടിയുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
ഭിതാര്‍കനിക ദേശീയ ഉദ്യാനവും അതിനോട് ചേര്‍ന്നുള്ള മഹാനദി പ്രദേശവും 1,793 ഓളം മുതലകളുടെ ആവാസ കേന്ദ്രമാണെന്നും അധികൃതര്‍ പറഞ്ഞു.
Key Words: Missing Boy, Died, Crocodile, India
COMMENTS