Life mission case
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്‌ന സുരേഷിന്റെ ജാമ്യം നീട്ടി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്ന ഉപാധിയോടെയാണ് കോടതി ജാമ്യം നീട്ടിയത്.
അതേസമയം ശിവശങ്കറിന്റെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് അഞ്ചുവരെ നീട്ടി. ഒരു ഘട്ടത്തിലും ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.
കേസില്‍ ഫെബ്രുവരി 14 നാണ് ശിവശങ്കറെ ഇ.ഡി അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി സരിത്തിന്റെ ജാമ്യാപേക്ഷ ഉച്ചകഴിഞ്ഞ് കോടതി പരിഗണിക്കും.
Keywords: Life mission case, Swapna Suresh, M.Sivasankar
COMMENTS