Thiruvananthapuram Sixth Additional Sessions Court awarded life imprisonment and a fine of four and a half lakh rupees to the three accused
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഏറെ കോളിളക്കമുണ്ടാക്കിയ അമ്പൂരി രാഖി കൊലപാത കേസില്‍ മൂന്ന് പ്രതികള്‍ക്കും തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവു ശിക്ഷയും നാലര ലക്ഷം രൂപ പിഴയും വിധിച്ചു.
സൈനികനായ അഖില്‍, സഹോദരന് രാഹുല്‍, സുഹൃത്ത് ആദര്‍ശ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രണയത്തില്‍ നിന്നു പിന്മാറാത്തതിനാണ് രാഖിയെ വകവരുത്തിയത്.
പ്രണയബന്ധത്തില്‍ നിന്നു പിന്മാറാത്തതിലെ വൈരാഗ്യത്താല്‍ 2019 ജൂണിലാണ് രാഖിയെ കഴുത്തു ഞെരിച്ചു കൊന്നു കുഴിച്ചു മൂടിയത്.
അഖിലുമായിട്ടായിരുന്നു രാഖിക്കു പ്രണയമുണ്ടായിരുന്നത്. കൊച്ചിയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് ഇരുവരും രഹസ്യമായി വിവാഹിതരായി.
ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായി രാഹുല്‍ അടുക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഈ വിവാഹത്തിന് രാഖി തടസ്സം നിന്നു. ഇതോടെയാണ് പ്രതികള്‍ മൂവരും ഗൂഢാലോചന നടത്തി രാഖിയെ കൊലന്നത്. അഖിലും രാഹുലും ചേര്‍ന്ന് ജൂണ്‍ 21ന് രാഖിയെ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റില്‍ നിന്ന് കാറില്‍ കയറ്റി കൊണ്ടുപോയി. കാറില്‍ വച്ച് രാഖിയുടെ കഴുത്തു ഞെരിച്ച് അബോധാവസ്ഥയിലാക്കി.അവിടെനിന്ന് അമ്പൂരിയില്‍ രാഹുല്‍ പണിയുകയായിരുന്ന വീട്ടുപറമ്പിലെത്തിച്ച് കയര്‍ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു മരിച്ചുവെന്ന് ഉറപ്പാക്കി.
അയല്‍വാസിയായ ആദര്‍ശിന്റെ സഹായത്തോടെ മുന്‍കൂട്ടി എടുത്തിരുന്ന കുഴിയില്‍ മൃതദേഹം കുഴിച്ചിട്ടു. മൃതശരീരത്തില്‍ നിന്നു വസ്ത്രങ്ങള്‍ നീക്കി ഉപ്പു വിതറി മണ്ണിട്ട് മൂടി മുകളില്‍ കമുകിന് തൈകള്‍ നട്ടു.
കേസില്‍ പ്രോസിക്യൂഷന് 94 സാക്ഷികളെ വിസ്തരിച്ചിരുന്നു. 178 രേഖകളും 92 തൊണ്ടിമുതലുകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
Summary: Thiruvananthapuram Sixth Additional Sessions Court awarded life imprisonment and a fine of four and a half lakh rupees to the three accused in the Amburi Rakhi murder case.
COMMENTS