K.Vidya's first statement about her arrest
പാലക്കാട്: വ്യാജരേഖ കേസില്‍ അറസ്റ്റിലായ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയെ അഗളി പൊലീസ്റ്റേഷനില്‍ നിന്ന് മണ്ണാര്‍കാട് കോടതിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ തനിക്കെതിരെ വന്നിരിക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും കെ.വിദ്യ മാധ്യമങ്ങളോടു പ്രതികരിച്ചു.
`നിങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചു, നിയമപരമായി ഏതറ്റം വരെയും പോകും. ഇത് കെട്ടിച്ചമച്ചതാണെന്ന് നിങ്ങള്‍ക്കും എനിക്കുമറിയാം, ഏതറ്റം വരെയും മുന്നോട്ടുപോകും' എന്നാണ് അവര്‍ പ്രതികരിച്ചത്. കേസെടുത്ത് രണ്ടാഴ്ചയിലധികം ദിവസം കഴിഞ്ഞാണ് വിദ്യയെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്.
അതേസമയം വിദ്യയുടെ അറസ്റ്റ് ഇത്രയും നീണ്ടുപോയത് അവര്‍ക്ക് നിയമപരമായി രക്ഷപ്പെടാനായുള്ള പഴുത് കണ്ടുപിടിക്കാനുള്ള സമയം അനുവദിച്ചുകൊടുക്കുകയായിരുന്നുള്ള ആക്ഷേപവും പരക്കെ ഉയരുന്നുണ്ട്.
COMMENTS