K.Vidhya case - investigation team expanded
പാലക്കാട്: മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട വ്യാജരേഖ കേസില്‍ അന്വേഷണസംഘത്തെ വിപുലീകരിച്ചു. കേസിലെ പ്രതിയായ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയെ ഇതുവരെ പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി.
അഗളി സി.ഐയുടെ നേതൃത്വത്തില്‍ ചെറുപ്പുളശേരി, പുതൂര്‍ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെയും കൂടി ചേര്‍ത്താണ് അന്വേഷണസംഘത്തെ വിപുലീകരിച്ചത്. സംഘത്തില്‍ സൈബര്‍ സെല്‍ വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതേതുടര്‍ന്ന് അഗളി പൊലീസ് ചിറ്റൂര്‍ കോളേജിലെത്തി അഭിമുഖ പാനലിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കും.
കെ.വിദ്യ മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജരേഖയുണ്ടാക്കി സര്‍ക്കാര്‍ കോളേജില്‍ ജോലി നേടാന്‍ ശ്രമിച്ച കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസില്‍ ഇതുവരെ അന്വേഷണസംഘത്തിന് പ്രതിയെ പിടികൂടാനായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Keywords: K.Vidhya, Case, Expand, Investigation team


COMMENTS