തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ശക്തമായ ഭാഷയില്‍ മറുപടി നല്കി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. സോഷ്യല്‍ മീഡി...
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ശക്തമായ ഭാഷയില്‍ മറുപടി നല്കി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം എം.വി ഗോവിന്ദനെ കടന്നാക്രമിച്ചത്.
സിപിഎമ്മിലെ അശ്ലീല സെക്രട്ടറിയോടാണെന്ന മുഖവുരയോടെ തുടങ്ങുന്ന കുറിപ്പില്‍ ഇരിക്കുന്ന സ്ഥാനത്തിനോട് മാന്യത കാണിക്കണമെന്നും ആന്തൂരിലെ സാജനെ കൊന്നശേഷം അയാളുടെ ഭാര്യയ്ക്ക് അവിഹിതം പറയുന്ന ഞരമ്പ് രോഗികള്‍ മാത്രമല്ല മാന്യമായി ജീവിക്കുന്ന ബാക്കി ജനങ്ങളും ഇവിടെയുണ്ടെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
തനി ദേശാഭിമാനി ലേഖകനായി അധ:പതിക്കുമെന്ന് കരുതിയിരുന്നില്ലെന്നും വിദൂഷകനായ കണ്‍വീനറോട് മത്സരിക്കാനാണോ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പൊലീസും കേസുമൊക്കെ കാണിച്ചു വിരട്ടിയാല്‍ ഉടന്‍ കേന്ദ്രത്തിന്റെ കാലില്‍ വീഴുന്നവരുമായി തന്നെ താര്യതമ്യം ചെയ്യരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രാഷ്ട്രീയ -സാംസ്കാരിക രംഗത്തെ നിരവധിപ്പേരാണ് കഴിഞ്ഞ ദിവസത്തെ എം.വി ഗോവിന്ദന്റെ അങ്ങേയറ്റം അധ:പതിച്ച പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയത്. മാത്രമല്ല കോടതി വിധി പറഞ്ഞൊരു കേസില്‍ പിന്നെയും പരാമര്‍ശം നടത്തിയതിലും എം.വി ഗോവിന്ദന് വെട്ടിലായിരിക്കുകയാണ്.
Keywords: K.Surendran, M.V Govindan, Post, Court
COMMENTS