K.Sudhakaran willing to step down from KPCC chairmanship
കൊച്ചി: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും ആവശ്യമെങ്കില്‍ മാറിനില്ക്കാന് തയ്യാറാണെന്ന് വെളിപ്പെടുത്തി കെ.സുധാകരന്. അതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പാര്‍ട്ടിക്ക് ഹാനികരമായതൊന്നും തന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ലെന്നും കെ.സുധാകരന് വ്യക്തമാക്കി.
പുരാവസ്തു തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യംചെയ്തതിന് പിന്നാലെയാണ് കെ.സുധാകരന് തന്റെ ഭാഗം വ്യക്തമാക്കിയത്. കോടതിയില്‍ വിശ്വാസമുണ്ടെന്നും നിരപരാധിയാണെന്ന ഉറച്ച ആത്മവിശ്വാസമുണ്ടെന്നും അതിനാല്‍ കേസിനെ നേരിടാന്‍ ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇതുവരെ പാര്‍ട്ടിയില്‍ കെ.സുധാകരനെ മാറ്റി നിര്‍ത്തണമെന്നുള്ള ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നും എന്തു വിലകൊടുത്തും സുധാകരനെ സംരക്ഷിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വ്യക്തമാക്കി.
Keywords: K.Sudhakaran, KPCC, Step down, Case, Court
COMMENTS