K.Sudhakaran gets interim anticipatory bail
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അതേസമയം ചോദ്യംചെയ്യലിന് ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഈ മാസം 23 നാണ് സുധാകരനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരിക്കുന്നത്. അന്ന് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ 50,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
Keywords: K.Sudhakaran, High court, Anticipatory bail
COMMENTS