K.Sudhakaran about case against him
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല.
നാളെ ഹാജരാകാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുമെന്നും അനുവദിച്ചില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും കെ.സുധാകരന്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാര്‍ട്ടി സംബന്ധമായ കാരണങ്ങളാല്‍ തനിക്ക് ഹാജരാകാനാവില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നേരത്തെ കേസില്‍ പ്രതിയാക്കിയതിനെതിരെ കെ.സുധാകരന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ലഭ്യമാകാത്തതിനാലാണ് ഇക്കാര്യത്തില്‍ താമസം നേരിടുന്നതെന്നതാണ് വിവരം. ബുധനാഴ്ച കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് അദ്ദേഹത്തിന് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.
അതേസമയം കേസില്‍ തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും എന്നാല്‍ ത്വക്ക് സംബന്ധമായ ചില അസുഖങ്ങളുടെ ചികിത്സ സംബന്ധിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട് താന്‍ മാവുങ്കലിനെ കാണാന്‍ പോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയപകപോക്കലാണെന്നും അതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: K.Sudhakaran, Crime branch, High court, Monson Mavunkal
COMMENTS