തൃശൂര്‍: ഹാസ്യപരിപാടികളിലും സിനിമയിലും ചിരി സാന്നിധ്യമായിരുന്ന കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. സ്വകാര്യചാനലില്‍ പരിപാടിയില്‍ പങ്കെടുത...
തൃശൂര്‍: ഹാസ്യപരിപാടികളിലും സിനിമയിലും ചിരി സാന്നിധ്യമായിരുന്ന കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു.
സ്വകാര്യചാനലില്‍ പരിപാടിയില്‍ പങ്കെടുത്ത് കോഴിക്കോട് നിന്നു മടങ്ങവേ ഇന്ന് പുലര്‍ച്ചെ 4.30ന് തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചാണ് അപകടമുണ്ടായത്.
ഒപ്പമുണ്ടായിരുന്ന ടെലിവിഷന്‍ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും പരുക്കേറ്റു.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്അപ്പ് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ സുധിയെ ഉടൻതന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
COMMENTS