തിരുവനന്തപുരം: 2022 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചുഡോ. എം.എം. ബഷീറിനും എന്‍. പ്രഭാകരനും അക്കാദമിയുടെ വിശിഷ്ടാംഗത്വത്തി...
തിരുവനന്തപുരം: 2022 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചുഡോ. എം.എം. ബഷീറിനും എന്‍. പ്രഭാകരനും അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിനും ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ഡോ. പള്ളിപ്പുറം മുരളി, ജോണ്‍ സാമുവല്‍, കെ.പി. സുധീര, ഡോ. രതീ സക്‌സേന, ഡോ. പി.കെ. സുകുമാരന്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരങ്ങള്‍ക്കും അര്‍ഹരായി.
അമ്പതിനായിരം രൂപയാണ് ഫെലോഷിപ്പ്. 30,000 രൂപയാണ് സമഗ്രസംഭാവനക്കുള്ള പുരസ്‌കാര തുക.
വി. ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി മികച്ച് നോവലിനും പി എഫ് മാത്യൂസിന്റെ മുഴക്കം മികച്ച ചെറുകഥക്കും എന്‍ ജി ഉണ്ണികൃഷ്ണന്റെ കടലാസ് വിദ്യക്ക് മികച്ച കവിതയ്ക്കുള്ള അവാര്‍ഡുകളും ലഭിച്ചു.
ജയന്ത് കാമിച്ചേരിലിന്റെ ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങള്‍ക്കാണ് ഹാസസാഹിത്യത്തിനുള്ള പുരസ്‌കാരം. വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം ബോദ്ലേറിലൂടെ വി. രവികുമാറിനും ലഭിച്ചു.
എമില്‍ മാധവിന് നാടകത്തിനും, സാഹിത്യ വിമര്‍ശനത്തിന് എസ്. ശാരദക്കുട്ടിക്കും വൈജ്ഞാനിക സാഹിത്യത്തിന് സി എം. മുരളീധരനും കെ. സേതുരാമനും ആത്മകഥക്ക് ബി ആര്‍ പി. ഭാസ്‌കറിനും സി. അനൂപിനും ഹരിത സാവിത്രിക്കും യാത്രാവിവരണത്തിനും ഡോ. കെ. ശ്രീകുമാറിന് ബാലസാഹിത്യത്തിനുമുള്ള പുരസ്‌കാരത്തിനും അര്‍ഹരായി.
അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍, സെക്രട്ടറി അബൂബക്കര്‍ എന്നിവരാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
1958 മുതൽ എല്ലാ വർഷവും കേരള സാഹിത്യ അക്കാദമി (കേരള ലിറ്റററി അക്കാദമി) മലയാള സാഹിത്യകാരന്മാർക്ക് മികച്ച സാഹിത്യ കൃതികൾക്ക് അവാർഡ് നൽകിവരുന്നു.
Key Words: Kerala Sahitya Akademi Awards
COMMENTS