തിരുവനന്തപുരം: കേന്ദ്ര വിജ്ഞാപനമനുസരിച്ച്, ദേശീയ - സംസ്ഥാന പാതകളിലും നഗര റോഡുകളിലും വാഹനങ്ങള്‍ക്കുള്ള വേഗപരിധി പുതുക്കി നിശ്ചയിച്ച് സംസ്ഥാന ...
തിരുവനന്തപുരം: കേന്ദ്ര വിജ്ഞാപനമനുസരിച്ച്, ദേശീയ - സംസ്ഥാന പാതകളിലും നഗര റോഡുകളിലും വാഹനങ്ങള്‍ക്കുള്ള വേഗപരിധി പുതുക്കി നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍.
ജൂലായ് 1 മുതല്‍, ആറുവരിപ്പാതകള്‍ പൂര്‍ത്തിയായ ദേശീയ പാതയിലൂടെ വാഹനമോടിക്കുന്നവര്‍ക്ക് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാം. ദേശീയ വിജ്ഞാപനമനുസരിച്ച് സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പരിഷ്‌കരിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
നാലുവരി ദേശീയ പാതയില്‍ 100 കി.മി, മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 90 കിലോമീറ്റര്‍. മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കിമി.
മറ്റു റോഡുകളില്‍ 70, നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദനീയ വേഗപരിധി.
സംസ്ഥാനത്ത് റോഡപകടങ്ങളില്‍ പെടുന്നതു ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍നിന്നും 60 ആയി കുറയ്ക്കും.
മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.
ഗതാഗത നിയമലംഘനങ്ങള്‍ തടയുന്നതിനായി സംസ്ഥാനത്തെ റോഡുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള സംവിധാനം നടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വേഗപരിധി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.
Key Words: Kerala, Revised Speed Limit, All Vehicle
COMMENTS