Kerala government in supreme court about K.M Shaji case
ന്യൂഡല്‍ഹി: പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കെ.എം ഷാജിക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം.
2014 ല്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടൂ ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നതാണ് കേസ്. 2020 രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഷാജിക്കെതിരെ വ്യക്തമായ തെളിവുകളും സാക്ഷി മൊഴികളുമുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വാദം.
Keywords: Government, Supreme court, High court, K.M Shaji case
COMMENTS