Kattakada college case
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ തിരഞ്ഞെടുപ്പ് ആള്‍മാറാട്ട കേസില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഷൈജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
പ്രതി നടത്തിയ കുറ്റം അവഗണിക്കാന്‍ കഴിയില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകായയിരുന്നു. സര്‍വകലാശാല രജിസ്ട്രാര്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അതേസമയം കേസിലെ ഒന്നാം പ്രതി വിശാഖനെ ഈ മാസം 20വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്.
Keywords: Kattakada college, Election issue, Principal, Bail, Reject
COMMENTS