SFI State Secretary PM Arsho said that K Vidya's forgery case should not be tied to the Students Federation. Arsho told the media
തിരുവനന്തപുരം: കെ വിദ്യയുടെ വ്യാജരേഖ ചമയ്ക്കല്‍ കേസ് എസ്.എഫ്.ഐയുടെ മുകളില്‍ കെട്ടേണ്ടതില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ.
തനിക്ക് ഇതില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ത്തിയവരുണ്ടെന്നും എന്നാല്‍ ഇതു സംബന്ധിച്ച ഒരു തെളിവും അവര്‍ പുറത്തുവിട്ടിട്ടില്ലെന്നും ആര്‍ഷോ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
എസ് എഫ് ഐയെ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതത്ര നിഷ്‌കളങ്കമായ ശ്രമമല്ലെന്നും പറഞ്ഞ ആര്‍ഷോ വ്യാജരേഖയുമായി തന്നെ ബന്ധിപ്പിക്കാന്‍ തെളിവുകളുണ്ടെന്ന് വാദിക്കുന്ന കെ എസ് യു നേതാക്കള്‍ എന്തുകൊണ്ട് തെളിവുകള്‍ പുറത്തുവിടുന്നില്ലെന്നും ചോദിച്ചു.
Summary: SFI State Secretary PM Arsho said that K Vidya's forgery case should not be tied to the Students Federation. Arsho told the media in Thiruvananthapuram that there are people who have raised allegations of his involvement in this, but they have not released any evidence in this regard.
COMMENTS