കൊച്ചി: പുരാവസ്തു തട്ടിപ്പില്‍ മോന്‍സന്‍ മാവുങ്കലിനൊപ്പം രണ്ടാം പ്രതിയാക്കപ്പെട്ട എംപിയും കെപിസിസി പ്രസിഡന്റുമായ കെ.സുധാകരനെ അറസ്റ്റ് ചെയ്യര...
കൊച്ചി: പുരാവസ്തു തട്ടിപ്പില്‍ മോന്‍സന്‍ മാവുങ്കലിനൊപ്പം രണ്ടാം പ്രതിയാക്കപ്പെട്ട എംപിയും കെപിസിസി പ്രസിഡന്റുമായ കെ.സുധാകരനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ക്രൈംബ്രാഞ്ചിനോട് നിര്‍ദേശിച്ചു. ജൂണ്‍ 21 വരെയാണ് സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി നടഞ്ഞത്.
സുധാകരന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിള്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സുധാകരന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ജൂണ്‍ 23 ന് ഹാജരാകണം.
2021 സെപ്റ്റംബര്‍ 23നാണ് മോന്‍സന്‍ മാവുങ്കലിനെതിരെ 10 കോടി രൂപയുടെ പുരാവസ്തു തട്ടിപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
COMMENTS