KPCC president K. Sudhakaran has been made the second accused in the case against fraudster Monson Mavunkal. The crime branch issued a notice
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിനെതിരായ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ രണ്ടാം പ്രതിയാക്കി.
ബുധനാഴ്ച കളമശേരിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സുധാകരന് നോട്ടീസ് നല്‍കി.
മോന്‍സണ്‍ മാവുങ്കലിനോടൊപ്പമുള്ള കെ.സുധാകരന്റെ ചിത്രങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍, മോന്‍സണുമായി ഒരു സാമ്പത്തിക ഇടപാടുമില്ലെന്ന് അന്ന് സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
കണ്ണ് ചികിത്സയ്ക്കു അഞ്ചു തവണ പോയിട്ടുണ്ടെന്നും ഫലമില്ലെന്നു കണ്ടതോടെ ചികിത്സ നിര്‍ത്തിയെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്.
ചികിത്സയുടെ ആവശ്യത്തിന് മോണ്‍സണെ സന്ദര്‍ശിച്ചുവെന്നതൊഴിച്ചാല്‍, ഒരു വ്യക്തിയെന്ന നിലയില്‍ അയാള്‍ കറുപ്പാണോ വെളുപ്പാണോ എന്ന് എനിക്കറിയില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്ന് അന്ന് സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ ലക്ഷ്യം വച്ചാണ് സുധാകരനെ രണ്ടാം പ്രതിയാക്കിയിരിക്കുന്നതെന്നു പ്രതിപക്ഷം ആരോപിച്ചു.
Summary: KPCC president K. Sudhakaran has been made the second accused in the case against fraudster Monson Mavunkal. The crime branch issued a notice to Sudhakaran asking him to appear for questioning at its office in Kalamasery on Wednesday.
COMMENTS