കെ- തിരുവനന്തപുരം: കേരളത്തിന്റെ വിവരസാങ്കേതിക വിദ്യാരംഗത്ത് വലിയ കുതിച്ചുച്ചാട്ടം സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന കെ-ഫോണ്‍ പദ്ധത...
തിരുവനന്തപുരം: കേരളത്തിന്റെ വിവരസാങ്കേതിക വിദ്യാരംഗത്ത് വലിയ കുതിച്ചുച്ചാട്ടം സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്.
വൈകുന്നേരം നാലിനു നിയമസഭയിലെ ശങ്കരനാരായണന് തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
1,548 കോടി രൂപയുടെ പദ്ധതി വഴി ഒരുക്കിയിരിക്കുന്നത് 30,000 കിലോമീറ്റര്‍ നീളമുള്ള വലിയ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയാണ്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായാണ് ഇന്റര്‍നെറ്റ് കണക്ഷന് നല്‍കുന്നത്. ഇതിന്റെ ആദ്യഘട്ടമായി കേരളത്തിലെ 140 മണ്ഡലങ്ങളിലെ 14,000 കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.
സമഗ്രമായ സാമൂഹികപുരോഗതിക്ക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള കേരളത്തിന്റെ ജനകീയ ബദല്‍ കൂടിയാണ് കെ-ഫോണ്‍ എന്നാണ് സർക്കാർ വാദം.
1,548 കോടി രൂപയുടെ ഈ ബൃഹദ് പദ്ധതി വഴി ഒരുക്കിയിരിക്കുന്നത് 30,000 കിലോമീറ്റര്‍ നീളമുള്ള വലിയ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയാണ്.
7,080 കുടുംബങ്ങള്‍ക്ക് കണക്ഷന് നല്‍കിക്കഴിഞ്ഞു. ഇതുവഴി ഇന്റര്‍നെറ്റ് സൗകര്യങ്ങളുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അസമത്വമായ ഡിജിറ്റല്‍ ഡിവൈഡ് ലഘൂകരിക്കാനാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
30,438 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കെ-ഫോണ്‍ വഴി ഇന്റര്‍നെറ്റ് കണക്ഷന് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഇതുവരെ 26,542 ഓഫീസുകളില്‍ കണക്ഷന് നല്‍കുകയും 17,155 ഓഫീസുകളില്‍ കെ-ഫോണ്‍ കണക്ഷന് സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.
COMMENTS