Income tax raid at youtubers home & office
കൊച്ചി: പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കേരളത്തിലെ മിക്ക യൂട്യൂബര്‍മാര്‍ക്കും ഒരു കോടി രൂപ മുതല്‍ രണ്ടു കോടി വരെ വാര്‍ഷിക വരുമാനമുണ്ടായിട്ടും അതിനനുസരിച്ച് നികുതി അടയ്ക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
നടിയും അവതാരകയുമായ പേളി മാണി, സെബിന്, സജു മുഹമ്മദ് തുടങ്ങി പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.
Keywords: Income tax, Raid, Kochi
COMMENTS