പ്ര ഭാസ് ചിത്രം 'ആദിപുരുഷ്' ഇന്നലെ മുതല്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് നിരവധി റിവ്യൂകളും ഹനുമാന് റിസ...
പ്രഭാസ് ചിത്രം 'ആദിപുരുഷ്' ഇന്നലെ മുതല്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് നിരവധി റിവ്യൂകളും ഹനുമാന് റിസര്‍വ്വ് ചെയ്ത സീറ്റുകളെക്കുറിച്ചുമെല്ലാം കഴിഞ്ഞ മണിക്കൂറുകളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാലിപ്പോള്‍ നേപ്പാളില്‍ നിന്നും ആദിപുരുഷിനെപ്പറ്റി വരുന്നത് അത്ര സുഖകരമായ വാര്‍ത്തകളല്ല. ചിത്രം നേപ്പാളില്‍ വിവാദമായിരിക്കുകയാണ്. ചിത്രം പ്രദര്‍ശിപ്പിക്കില്ല എന്നാണ് നിലപാട്.
ഒരു ഡയലോഗിന്റെ കാര്യത്തിലാണ് ഭരണകൂടം അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. ആദിപുരുഷ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 'ജാനകി ഇന്ത്യയുടെ മകളാണ്' എന്ന വാചകമാണ് പ്രശ്നമായത്. ആദിപുരുഷ് സീതയുടെ ജന്മസ്ഥലത്തെ കുറിച്ചുള്ള തെറ്റ് തിരുത്തിയില്ലെങ്കില്‍ തലസ്ഥാന പ്രദേശത്ത് ഒരു ഇന്ത്യന്‍ സിനിമയും പ്രദര്‍ശിപ്പിക്കില്ല എന്നാണ് കാഠ്മണ്ഡു മെട്രോപൊളിറ്റന്‍ സിറ്റി മേയര്‍ ബാലെന്‍ ഷാ പ്രഖ്യാപിച്ചത്. ഇത് നേപ്പാളില്‍ മാത്രമല്ല, ഇന്ത്യയിലും ശരിയല്ലെന്ന് മേയര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. മാറ്റിയില്ലെങ്കില്‍ കാഠ്മണ്ഡു മെട്രോപൊളിറ്റന്‍ സിറ്റിയില്‍ മറ്റൊരു ഹിന്ദി സിനിമയും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പോസ്റ്റില്‍ പറഞ്ഞു.
നേപ്പാള്‍ സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞുവയ്ക്കാന്‍ തീരുമാനമെടുത്തു കഴിഞ്ഞു. ആദിപുരുഷ് ട്രെയ്ലറില്‍ സീതയെ ഇന്ത്യയുടെ പുത്രി എന്നാണ് പരാമര്‍ശിക്കുന്നത്. രാമായണം അനുസരിച്ച്, നേപ്പാളിലെ ജനക്പൂരിലാണ് സീത ജനിച്ചത്.
ഓം റൗട്ട് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ടി-സീരീസും റെട്രോഫിലിസും ചേര്‍ന്നാണ്. ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ഒരേസമയം ചിത്രീകരിച്ച ചിത്രം ഇന്ത്യയിലും വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
Key Words: Aadipurush, Nepal, Janaki, Movie
COMMENTS