The Human Rights Commission filed a voluntary case in the death of 11-year-old Nihal, who was bitten by a pack of stray dogs
തിരുവനന്തപുരം: തെരുവു നായ്ക്കൂട്ടം കടിച്ചു കൊന്ന പതിനൊന്നുകാരന്‍ നിഹാലിന്റെ വിയോഗത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി 15 ദിവസത്തിനകം സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ജുഡിഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
ജൂലായില്‍ കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. എ.ബി.സി പദ്ധതിയുടെ നടത്തിപ്പില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് കമ്മിഷന്‍ പറഞ്ഞു. തികച്ചും ദാരുണമായ, മനസ്സുലയ്ക്കുന്ന സംഭവമാണിതെന്ന് ബാലാവകാശ കമ്മിഷന്‍ ചെയര്‍മാര്‍ കെ.വി മനോജ് കുമാര്‍ പറഞ്ഞു.
Summary: The Human Rights Commission filed a voluntary case in the death of 11-year-old Nihal, who was bitten by a pack of stray dogs. The judicial member of the commission, K Baijunath ordered that the secretary of Muzhappilangad village panchayat should submit a detailed report about the incident within 15 days.
COMMENTS