High court about Kattakkada college impersonation case
കൊച്ചി: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ആള്‍മാറാട്ട കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ ഒന്നും രണ്ടും പ്രതികളായ മുന്‍ പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജു, എസ്.എഫ്.ഐ നേതാവ് വിശാഖ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, സര്‍വകലാശാലയെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരായ കേസുകള്‍.
എന്നാല്‍ ചട്ടപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്ന മുന്‍ പ്രിന്‍സിപ്പലിന്റെ വാദവും പ്രിന്‍സിപ്പലാണ് തന്റെ പേര് സര്‍വകലാശാലയ്ക്ക് അയച്ചതെന്ന വിശാഖിന്റെ വാദവും ഹൈക്കോടതി തള്ളുകയായിരുന്നു.
Keywords: High court, Kattakkada college, Anticipatory bail
COMMENTS