High court about SFI impersonation case
കൊച്ചി: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്.എഫ്.ഐ ആള്‍മാറാട്ട കേസിലെ പ്രതി വിശാഖിന്റെ അറസ്റ്റ് ഈ മാസം 20 വരെ തടഞ്ഞ് ഹൈക്കോടതി. വിശാഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്.
അതേസമയം കേസ് ഗുരുതരമാണെന്നും അതില്‍ വിശാഖിന്റെ പങ്ക് വ്യക്തമാണെന്നും കോടതി വിലയിരുത്തി. അതിനാല്‍ തന്നെ കേസില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നു വിലയിരുത്തിയ കോടതി ഈ മാസം 20 നകം കേസ് ഡയറി ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.
വഞ്ചന, വ്യാജജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം എന്നിവയാണ് വിശാഖിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍. സര്‍വകലാശാല രജിസ്ട്രാര്‍ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്.
Keywords: High court, SFI impersonation case, Visakh, Bail
COMMENTS