ന്യൂഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി രൂപം പൂണ്ടതോടെ, കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യതയേറി. കേരളത്തില്‍ ജൂണ്‍ 11 മ...
ന്യൂഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി രൂപം പൂണ്ടതോടെ, കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യതയേറി. കേരളത്തില്‍ ജൂണ്‍ 11 മുതല്‍ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അത്യന്തം തീവ്രമായ ചുഴലിക്കാറ്റായി മാറും. എന്നാല്‍, അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകും. അതിതീവ്ര ചുഴലിക്കാറ്റായി മാറി വടക്കേയ്ക്കു നീങ്ങുന്നതിന് മുമ്പ് 24 മണിക്കൂറിനുള്ളില്‍ വടക്ക്-വടക്കുകിഴക്ക് ഭാഗത്തേക്ക് ക്രമേണ നീങ്ങാനും സാധ്യതയുണ്ടെന്ന് ഐഎംഡി പുതിയ പ്രവചനത്തില്‍ പറഞ്ഞു.
കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള കഠിന കാലാവസ്ഥയും കടല്‍ക്ഷോഭവും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പോര്‍ബന്തര്‍ തീരത്ത് നിന്ന് 200-300 കിലോമീറ്റര്‍ അകലെക്കൂടി ചുഴലിക്കാറ്റ് കടന്നുപോകാന്‍ സാധ്യതയുണ്ട്. ഇതേ സമയം, ഗുജറാത്തിനെ ബാധിക്കില്ലെന്നാണ് കാലാവസ്ഥാ പ്രവചനം.
ജൂണ്‍ 14 രാവിലെ വരെ വടക്ക് ദിശയില്‍ സഞ്ചരിച്ച ശേഷം വടക്ക് വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര ആന്റ് കച്ച് മേഖലയിലും പാകിസ്ഥാന് തീരത്ത് മണ്ഡവി (ഗുജറാത്ത്) ക്കും കറാച്ചിക്കും ഇടയില്‍ ജൂണ്‍ 15 ന് പരമാവധി 150 കി.മി വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് കനത്ത മഴ പെയ്യുന്നുണ്ട്. ഇവിടെ, നിരവധി വീടുകള്‍ തകരുകയും 25 പേര് മരിക്കുകയും 145 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍.
ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബന്നു, ലക്കി മര്‍വാട്ട്, കരക് ജില്ലകളിലാണ് മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായതെന്ന് സീനിയര്‍ റെസ്ക്യൂ ഓഫീസര്‍ ഖതീര്‍ അഹമ്മദ് പറഞ്ഞു.
Summary: With Cyclone Biporjoy intensifying into a very intense cyclone, heavy rains are likely in Kerala. The Central Meteorological Department has also informed that there is a possibility of heavy rain at isolated places in Kerala from June 11 to 12.
COMMENTS