മെസ്സി, എന്നത് കേവലം ഒരു പേര് മാത്രമല്ല, ആവേശവും പ്രതീക്ഷയും ആശ്വാസവുമൊക്കെയാണ് അനേകായിരം കായികപ്രേമികള്‍ക്ക്. കായികത്തോട് പ്രേമമില്ലാത്ത ...
മെസ്സി, എന്നത് കേവലം ഒരു പേര് മാത്രമല്ല, ആവേശവും പ്രതീക്ഷയും ആശ്വാസവുമൊക്കെയാണ് അനേകായിരം കായികപ്രേമികള്‍ക്ക്. കായികത്തോട് പ്രേമമില്ലാത്ത പലര്‍ക്കും അത് അങ്ങനെ തന്നെയാണ്. കാല്‍പ്പന്തുകളിയുടെ തമ്പുരാന്‍ ഇന്ന് 36 ന്റെ നിറവില്‍. ആശംസകള്‍ക്കൊണ്ട് മൂടി മെസിയെച്ചുറ്റിപ്പറ്റി ആരാധക ലോകവും.
700ലധികം ഗോളുകളും ട്രോഫി കാബിനറ്റില്‍ എണ്ണമറ്റ പ്രധാന പദവികളും ഉള്ള ഒരു മനുഷ്യനെ വിവരിക്കുക എളുപ്പമല്ല. ലയണല്‍ മെസ്സിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ നാമവിശേഷണങ്ങള്‍ കുറയുന്നു. ഇന്റര്‍ മിയാമി ഗോള്‍ സ്‌കോററുടെ മഹത്തായ കരിയറില്‍ ഒരാള്‍ ആഴത്തില്‍ മുങ്ങുമ്പോള്‍ സ്ഥിതിവിവരക്കണക്കുകള്‍ വെറും അക്കങ്ങളായി മാറുന്നു.
ഏഴ് ബാലണ്‍ ഡി ഓര്‍ ട്രോഫികളോടെ, മെസ്സി ഒരു ഫുട്‌ബോള്‍ മൈതാനം അലങ്കരിക്കുന്ന എക്കാലത്തെയും മികച്ച കളിക്കാരനാണ്. പതിമൂന്നാം വയസ്സില്‍ ജന്മനാട് വിട്ട റൊസാരിയോയില്‍ നിന്നുള്ള ഒരു കൊച്ചുകുട്ടി ഒരിക്കല്‍ ലോക ഫുട്‌ബോള്‍ ഭരിക്കും എന്ന് പലരും വിശ്വസിച്ചിരുന്നില്ല. ബാര്‍സലോണ ജേഴ്‌സിയണിഞ്ഞ 17 കാരന്‍ 2005 മേയ് ഒന്നിന് പച്ചവിരിച്ച കളിക്കളത്തില്‍ ആല്‍ബസെറ്റിനെതിരെ തന്റെ ഔദ്യോഗിക ഗോള്‍ നേടിയപ്പോള്‍ അതൊരു തുടക്കം മാത്രമായിരുന്നു. മെസ്സി ഉള്‍പ്പെടുന്ന ലോകം പിന്നീട് മെസ്സിക്ക് ചുറ്റും കറങ്ങിയ അവിശ്വസനീയമായ ഒരു യാത്രയുടെ തുടക്കം.
Key Words: Lionel_Messi, Birthday, Sports
COMMENTS