പ്രഭാസ് ശ്രീരാമ വേഷത്തിലെത്തുന്ന ആദിപുരുഷ് സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുന്നു എന്ന വാര്‍ത്...
പ്രഭാസ് ശ്രീരാമ വേഷത്തിലെത്തുന്ന ആദിപുരുഷ് സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുന്നു എന്ന വാര്‍ത്ത നേരത്തെ എത്തിയിരുന്നു. എന്നാല്‍ സംഗതി ശരിവെക്കുന്ന 'ഹനുമാന്‍ സീറ്റ്!' എന്ന അടിക്കുറിപ്പുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.
നാളെ ലോകമെമ്പാടും റിലീസ് ചെയ്യുന്ന ആദിപുരുഷ് പ്രഭാസ് ഫാന്‍സ് ഏറെ കാത്തിരുന്ന ചിത്രമാണ്. ജൂണ്‍ 6 ന് തിരുപ്പതിയില്‍ വെച്ച് ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങ് നടന്നു. ചിത്രത്തിന്റെ പുതിയ ട്രെയിലറും പുറത്തിറങ്ങി. ''ആദിപുരുഷത്തിന്റെ എല്ലാ പ്രദര്‍ശന സമയത്തും ഹനുമാന് ഒരു ഇരിപ്പിടം സംവരണം ചെയ്യണം'' എന്ന സിനിമയുടെ സംവിധായകന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തിയേറ്ററില്‍ സീറ്റ് റിസര്‍വ് ചെയ്തിട്ടുള്ളത്.
രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് 'ആദിപുരുഷ്'. രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലി ഖാനും സീതയായി കീര്‍ത്തി സനോനും അഭിനയിക്കുന്നു. 2ഉ, 3ഉ സാങ്കേതികവിദ്യകളില്‍ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.
Key Words: Aadipurush, Hanuman Seat, Prabhas, Film
COMMENTS