തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ കൂട്ടില്‍ നിന്നും പുറത്തുചാടിയ ഹനുമാന്‍ കുരങ്ങ് തിരികെ കൂട്ടില്‍ കയറാത്തത് ആശങ്ക സൃഷ്ടിക്കുന്നു. രണ...
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ കൂട്ടില്‍ നിന്നും പുറത്തുചാടിയ ഹനുമാന്‍ കുരങ്ങ് തിരികെ കൂട്ടില്‍ കയറാത്തത് ആശങ്ക സൃഷ്ടിക്കുന്നു.
രണ്ടുതവണ മരത്തില്‍ നിന്ന് താഴെ ഇറങ്ങിയെങ്കിലും തിരികെ കൂട്ടില്‍ കയറാന്‍ തയാറാകുന്നില്ല. മരത്തില്‍ നിന്ന് താഴെ ഇറങ്ങി ഭക്ഷണം എടുത്തശേഷം തിരികെ മരത്തിലേക്ക് തന്നെ മടങ്ങിയെന്ന് മൃഗശാലാ അധികൃതര്‍ പറയുന്നു.
ഇന്നലെ ഇണയെ കാട്ടി ആകര്‍ഷിച്ച് കൂട്ടിലെത്തിക്കാനുള്ള ശ്രമവും വിഫലമായി. ഹനുമാന്‍ കുരങ്ങിനെ പ്രകോപിപ്പിച്ചും ബലപ്രയോഗത്തിലൂടെയും മയക്കുവെടി വെച്ചും കൂട്ടിലെത്തിക്കാന്‍ ശ്രമിക്കില്ലെന്ന് മൃഗശാല അറിയിച്ചിരുന്നു.
തിരുപ്പതിയില്‍ നിന്നും തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിച്ച മൂന്ന് വയസുള്ള പെണ്‍കുരങ്ങിനെ സദാസമയം നിരീക്ഷിച്ച് വരികയാണ് ജീവനക്കാര്‍. 15 അടിവരെ ഉയരത്തിലും 40 അടി താഴേക്കും ഹനുമാന്‍ കുരങ്ങുകള്‍ക്ക് ചാടാനാകുമെന്ന് പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നു.
COMMENTS