G.Sukumaran Nair is NSS general secretary again
ചങ്ങനാശേരി: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായി അഞ്ചാമതും തിരഞ്ഞെടുക്കപ്പെട്ട് ജി.സുകുമാരന്‍ നായര്‍. വി.എന്‍ അയ്യപ്പന് പിള്ളയെ ട്രഷററായി തിരഞ്ഞെടെുത്തു. എം.എല്‍.എ കെ.ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.
അതേസമയം സുകുമാരന്‍ നായര്‍ അഴിമതിക്കാരനാണെന്നാരോപിച്ച് ആറുപേര്‍ കഴിഞ്ഞ ദിവസം എന്‍.എസ്.എസ് പ്രതിനിധി സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
എന്നാല്‍ താന്‍ അഴിമതിക്കാരനല്ലെന്നും 62 വര്‍ഷമായി എന്‍.എസ്.എസില്‍ തുടരുകയാണെന്നും 300 പേരില്‍ നിന്നും ആറു പേര് മാത്രമാണ് ഇറങ്ങിപ്പോയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പലര്‍ക്കും അവരവരുടെ കാര്യങ്ങള്‍ നടത്താന്‍ സാധിക്കാത്തതാണ് ഇറങ്ങിപ്പോക്കിന് കാരണമെന്നും ജനങ്ങള്‍ തന്നെ അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Keywords: G.Sukumaran Nair, NSS, General secretary
COMMENTS