ചെന്നൈ: തൊഴില്‍ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷം മന്ത്രി വി സെന്തില്‍ ബാലാജിയെ മന്ത്രിസഭയ...
ചെന്നൈ: തൊഴില്‍ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷം മന്ത്രി വി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് ഗവര്‍ണര്‍ ആര്‍.എന്‍ രവി വ്യാഴാഴ്ച പുറത്താക്കി. ഇതിനെ സര്‍ക്കാര്‍ നിയമപരമായി നേരിടുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു.
വി സെന്തില്‍ ബാലാജി മന്ത്രിസഭയില്‍ തുടരുന്നത് അന്വേഷണം ഉള്‍പ്പെടെയുള്ള നിയമനടപടികളെ പ്രതികൂലമായി ബാധിക്കുമെന്ന് ന്യായമായ ആശങ്കകളുണ്ടെന്ന് രാജ്ഭവന്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
സെന്തില്‍ ബാലാജി ജോലിക്കായി പണം കൈപ്പറ്റിയതും കള്ളപ്പണം വെളുപ്പിക്കുന്നതും ഉള്‍പ്പെടെ നിരവധി അഴിമതിക്കേസുകളില്‍ ഗുരുതരമായ ക്രിമിനല്‍ നടപടികള്‍ നേരിടുന്നു. മന്ത്രിയെന്ന നിലയിലുള്ള തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് അന്വേഷണത്തെ സ്വാധീനിക്കുകയും നിയമത്തിന്റെയും നീതിയുടെയും നടപടിക്രമങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് അടിയന്തര പ്രാബല്യത്തില്‍ പിരിച്ചുവിട്ടത്.
അതേസമയം, ഒരു മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ഗവര്‍ണര്‍ രവിക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. പ്രശ്നത്തെ സര്‍ക്കാര്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Key Words: Senthil Balaji, Stalin, TamilNadu
COMMENTS