Government school wall fell down in Thiruvananthapuram
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം തുടങ്ങുന്ന അന്നുതന്നെ തിരുവനന്തപുരത്ത് സ്‌കൂളിന്റെ ചുമരിടിഞ്ഞുവീണു. മാറനല്ലൂരില്‍ കണ്ടല സര്‍ക്കാര്‍ ഹൈസ്‌കൂളിന്റെ ചുമരിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. സംഭവം നടന്നത് സ്‌കൂളില്‍ കുട്ടികളെത്തുന്നതിന് തൊട്ടുമുന്‍പായതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്നു പുലര്‍ച്ചെയാണ് അപകടം.
സ്‌കൂളിന്റെ ഒന്നാം നിലയുടെ പണി പൂര്‍ത്തിയായി രണ്ടാംനിലയുടെ പണി പുരോഗമിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി അധ്യാപകര്‍ അടക്കമുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നു. മൂന്നു കോടി രൂപ ചിലവഴിച്ചു പണിത പുതിയ കെട്ടിടത്തിന്റെ പുറം ഭാഗത്തുള്ള ചുമര്‍ ഇടിഞ്ഞുവീണതില്‍ പ്രതിഷേധിച്ച് നാട്ടുകാരടക്കം രംഗത്തെത്തി.
Keywords: School, Wall, Thiruvananthapuram, 3 crore
COMMENTS