Goods train derails in Odisha today
ഭുവനേശ്വര്‍: ബാലസോറിലെ ട്രെയിനപകടത്തിന്റെ ഞടുക്കം മാറുന്നതിനു മുന്‍പേ ഒഡീഷയില്‍ വീണ്ടും ട്രെയിനപകടം. ഒഡീഷയിലെ ബര്‍ഗഡില്‍ ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനനം നടക്കുന്ന സ്ഥലത്തു നിന്നും ചുണ്ണാമ്പുകല്ലുമായി പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിനിന്റെ അഞ്ചു ബോഗികള്‍ പാളംതെറ്റിയെങ്കിലും ആര്‍ക്കും പരിക്കുപറ്റിയതായി റിപ്പോര്‍ട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അതേസമയം ട്രെയിനിന്റെ വാഗണുകളും ലോക്കോയുമെല്ലാം സ്വകാര്യ കമ്പനിയുടേതാണെന്നും റെയില്‍വേയ്ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Keywords: Goods train, Derails, Odisha, Today
COMMENTS