തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ അഞ്ചുദിവസത്തെ ഒളിവിനു ശേഷം ഇന്ന് പുലര്‍ച്ചെ പിടിയിലായ നിഖിലിന്റെ വെളി...
തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ അഞ്ചുദിവസത്തെ ഒളിവിനു ശേഷം ഇന്ന് പുലര്‍ച്ചെ പിടിയിലായ നിഖിലിന്റെ വെളിപ്പെടുത്തല്‍ പുറത്ത്.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ തനിക്ക് സര്‍ട്ടിഫിറ്റ് തയ്യാറാക്കി നല്‍കിയത് കൊച്ചിയിലെ സ്ഥാപനമെന്നും പിന്നില്‍ പ്രവര്‍ത്തിച്ചത് മുന്‍ എസ്.എഫ്.ഐ നേതാവുമാണെന്ന് നിഖില്‍.
ഇപ്പോള്‍ മാലിദ്വീപിലുള്ള എസ്.എഫ്.ഐ മുന്‍ ഏരിയാ സെക്രട്ടറിയാണ് തന്നെ സഹായിച്ചതെന്നും കൊച്ചിയിലെ വിദേശ മാന്‍പവര്‍ റിക്രൂട്ട്മെന്റ് ഏജന്‍സിയാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത് എന്നും നിഖില്‍ പറഞ്ഞായാണ് വിവരം.
2020 ലാണ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും ഏജന്റ് മുഖേനെ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന് വേണ്ടി 2 ലക്ഷം രൂപ ചെലവിട്ടെന്നും വെളിപ്പെടുത്തല്‍.
Key Words: Nikhil Thomas, SFI, Fake Degree Certificate, Arrest
COMMENTS