Fire at Kannur railway station
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ തീപിടുത്തം. ഒരു ബോഗി പൂര്‍ണ്ണമായും കത്തിനശിച്ചു. കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ 1.30 യോടെ തീപിടുത്തമുണ്ടായത്.
2.20 ഓടെ തീയണയ്ക്കാനായെങ്കിലും അപകടത്തില്‍ പിന്നിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റ് പൂര്‍ണമായും കത്തിനശിച്ചു. മറ്റ് കോച്ചുകള്‍ ഉടന്‍ വേര്‍പെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. രാവിലെ 5.10 പുറപ്പെടേണ്ട വണ്ടിയിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ദുരൂഹതയുള്ളതായാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Fire, Train, Kannur railway station, Today
 

 
							     
							     
							     
							    
 
 
 
 
 
COMMENTS