തൃശൂര്‍: ജയിലില്‍ ഫാന്‍ കറങ്ങിയില്ല. വീണ്ടും ആകാശ് തില്ലങ്കേരിയുടെ അതിക്രമം. വീയൂര്‍ ജയിലില്‍ അസി. ജയിലറെ ആകാശ് തില്ലങ്കേരിയും സുഹൃത്തും ചേര...
തൃശൂര്‍: ജയിലില്‍ ഫാന്‍ കറങ്ങിയില്ല. വീണ്ടും ആകാശ് തില്ലങ്കേരിയുടെ അതിക്രമം. വീയൂര്‍ ജയിലില്‍ അസി. ജയിലറെ ആകാശ് തില്ലങ്കേരിയും സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിച്ചു. അസിസ്റ്റന്റ് ജയിലര്‍ രാഹുലിനാണ് മര്‍ദ്ദനമേറ്റത്. പരുക്കേറ്റ രാഹുല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ഫാന്‍ കറങ്ങാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വൈകിട്ട് നാലു മണിയോടെയാണ് മര്‍ദ്ദനമുണ്ടായത്. അസി. സൂപ്രണ്ട് രാഹുലിനെ ആകാശും സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
അതേസമയം, ജയിലറെ തല്ലിയ ആകാശ് തില്ലങ്കേരിയെ മറ്റൊരു ജയിലിലേക്ക് മാറ്റി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേയ്ക്കാണ് മാറ്റിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ആകാശ്.
Key Words: Akash Tillankeri, Jailer, Injured, Kerala
COMMENTS