തിരുവനന്തപുരം: എസ്.എഫ്.ഐ വ്യാജ ഡിഗ്രി വിവാദത്തിലും, ആലപ്പുഴ സി.പി.എമ്മിലെ അച്ചടക്ക നടപടിയെ കുറിച്ചും പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറ...
തിരുവനന്തപുരം: എസ്.എഫ്.ഐ വ്യാജ ഡിഗ്രി വിവാദത്തിലും, ആലപ്പുഴ സി.പി.എമ്മിലെ അച്ചടക്ക നടപടിയെ കുറിച്ചും പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്.
വിഭാദീയത പ്രശ്നങ്ങള്‍ കൊടുമ്പിരി കൊണ്ട ആലപ്പുഴില്‍ കടുംവെട്ടുമായി നേതൃത്വം ഇന്നലെ രംഗത്തെത്തിയിരുന്നു. പി.പി ചിത്തരഞ്ജന് എം.എല്‍.എയെ തരംതാഴ്ത്തിയ നടപടിയടക്കം കൈക്കൊണ്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ നടപടിയെക്കുറിച്ച് ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടറി വിശദീകരിക്കുമെന്നാണ് എംവി ഗോവിന്ദന് പറഞ്ഞത്.
എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന്റേതടക്കം വ്യാജ ഡിഗ്രി വിഷയങ്ങളിലും ഗോവിന്ദന് മൗനം പാലിച്ചു.
അതേസമയം സി പി എം ഉള്‍പ്പെടുന്ന വിവാദങ്ങളില്‍ നേതൃത്വത്തിന് അതൃപ്തിയുള്ളതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ജില്ലാ ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
Key Words: M.V Govindan, Cpm, Kerala
COMMENTS