ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള സമയപരിധി വരുന്ന സെപ്തംബര്‍ 14 വരെയാക്കി നീട്ടി. പത്ത് വര്‍ഷം മുന്‍പെടുത്ത ആധാര്‍ കാര്‍ഡുകള്‍ സ...
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള സമയപരിധി വരുന്ന സെപ്തംബര്‍ 14 വരെയാക്കി നീട്ടി. പത്ത് വര്‍ഷം മുന്‍പെടുത്ത ആധാര്‍ കാര്‍ഡുകള്‍ സൗജന്യമായി ഓണ്‍ലൈനില്‍ പുതുക്കാനുള്ള സമയമാണ് നീട്ടി നല്‍കിയത്.
പത്തുവര്‍ഷത്തിലേറെയായി ആധാര്‍ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാത്തവര്‍ക്ക് അവരുടെ മേല്‍വിലാസമോ, ജനനത്തിയതിയോ, മറ്റ് വിവരങ്ങളോ സൗജന്യമായി തിരുത്തുന്നതിന് ജൂണ്‍ 14 വരെയായിരുന്നു നേരത്തെ അനുവദിച്ച സമയപരിധി.
എന്നാല്‍ അക്ഷയ സെന്ററുകളിലെ ഉള്‍പ്പെടെ സാങ്കേതികപ്രശ്നങ്ങള്‍ കാരണം വെബൈസൈറ്റ് ലഭ്യമല്ലെന്ന കാരണത്താല്‍ നിരവധിപേര്‍ക്ക് ആധാര്‍ പുതുക്കാനുള്ള അവസരം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് കാലാവധി നീട്ടിക്കൊണ്ടുള്ള അറിയിപ്പ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
key words: aadhar car, uid, india, akshaya center

							    
							    
							    
							    
COMMENTS