The Indian Olympic Association (IOA) has announced that elections will be held on the 4th of next month in the National Wrestling Federation
ന്യൂഡല്‍ഹി: ലൈംഗികാരോപണങ്ങളും വിവാദങ്ങളും വലവിരിച്ച ദേശീയ ഗുസ്തി ഫെഡറേഷനില്‍ അടുത്ത മാസം നാലിന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) അറിയിച്ചു.
ജമ്മു കശ്മീര്‍ ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് മഹേഷ് കുമാര്‍ മിത്തലിനെ വരണാധികാരിയായി നിയമിച്ചു.
നിലവിലെ ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ പ്രതിഷേധിക്കുന്ന താരങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് തിരഞ്ഞെടുപ്പ്.
സ്ഥാനമൊഴിയുന്ന ഡബ്ല്യുഎഫ്‌ഐ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ മുന്‍നിര ഗുസ്തിക്കാര്‍ പ്രതിഷേധം നടത്തിയതിനെത്തുടര്‍ന്ന് ഏപ്രില്‍ 27 ന്, ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ നടത്താന്‍ കായിക മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഐഒഎ ഒരു അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു.
ഇതേസമയം, ബ്രിജ് ഭൂഷന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഹരിയാനയില്‍ ബുധനാഴ്ച ഖാപ് പഞ്ചായത്ത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.
COMMENTS