കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ ജയിലിലായ മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ കെ.സുധാകരന്റെ പേര് പറയാന്‍ ഡിവൈഎസ്പി റസ്തം ഭീഷണിപ...
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ ജയിലിലായ മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ കെ.സുധാകരന്റെ പേര് പറയാന്‍ ഡിവൈഎസ്പി റസ്തം ഭീഷണിപ്പെടുത്തിയെന്ന് മോന്‍സണ്‍ മാവുങ്കല്‍ കോടതിയില്‍. വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കിയപ്പഴാണ് മോന്‍സണ്‍ ആരോപണം ഉന്നയിച്ചത്. കോടതിയില്‍ നിന്നും കൊണ്ടു പോകും വഴി കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസില്‍ കൊണ്ടു പോയെന്നും സുധാകരന്റെ പേര് പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും മോന്‍സന്‍ പറഞ്ഞു.
അനൂപില്‍ നിന്ന് പണം വാങ്ങിയത് സുധാകരന് കൊടുക്കാനാണെന് പറയണമെന്ന് നിര്‍ബന്ധിച്ചു. കെ.സുധാകരന്റെ പേരു പറഞ്ഞില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തിയതായും പീഡിപ്പിക്കുന്ന സമയത്ത് കെ.സുധാകരന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് പറയണമെന്നും ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തിയെന്നും മോന്‍സണ്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം, മോന്‍സന്‍ മാവുങ്കല്‍ 25 ലക്ഷം രൂപ തട്ടിച്ചെന്ന കേസില്‍ പരാതിക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനേയും, ഐജി ജി. ലക്ഷ്മണിനേയും മുന്‍ ഡി ഐ ജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിട്ടുണ്ട്.
വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാന്‍ ദില്ലിയിലെ തടസങ്ങള്‍ നീക്കാന്‍ കെ സുധാകരന്‍ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോന്‍സണ്‍ വഞ്ചിച്ചുവെന്നും കെ സുധാകരന്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.
മാത്രമല്ല, മോന്‍സണ്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസ് അന്വേഷിച്ച ഡി വൈ.എസ്.പി വൈ.ആര്‍ റസ്റ്റമാണ് സാമ്പത്തിക തട്ടിപ്പും അന്വേഷിക്കുന്നത്.
Key Words: Monson Mavunkal, K sudhakaran, Pocso Case, Court, Kerala


COMMENTS