കണ്ണൂര്‍: ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റിലെ സീനിയര്‍ സബ് എഡിറ്റര്‍ എം. രാജീവന്‍ (53) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത...
കണ്ണൂര്‍: ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റിലെ സീനിയര്‍ സബ് എഡിറ്റര്‍ എം. രാജീവന്‍ (53) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ പത്തോടെയായിരുന്നു അന്ത്യം.
ദേശാഭിമാനിയുടെ തളിപ്പറമ്പ്, ആലക്കോട് ഏരിയ ലേഖകനായാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. 2006ല്‍ സബ് എഡിറ്റര്‍ ട്രെയിനിയായി ജോലിയില്‍ പ്രവേശിച്ചു. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ചു.
തളിപ്പറമ്പ് മാന്തംകുണ്ടിലാണ് താമസം. ഭാര്യ: പി.എന്‍ സുലേഖ (സെക്രട്ടറി, തളിപ്പറമ്പ് കോ ഓപ്പറേറ്റീവ് എഡ്യുക്കേഷന്‍ സൊസൈറ്റി)
മക്കള്‍: എം.ആര്‍ ശ്രീരാജ്, എം.ആര്‍ ശ്യാംരാജ്.
സംസ്‌കാരം വൈകീട്ട് നാലിന് തളിപ്പറമ്പ് മുയ്യത്തെ വീട്ടുവളപ്പില്‍.
Key Words: Deshabhimani, Senior Sub-Editor , M. Rajeev
COMMENTS