ന്യൂഡല്‍ഹി: ഡബ്ല്യുഎഫ്ഐ തലവന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം നല്‍കിയ ലൈംഗികാതിക്രമ കേസ് റദ്ദാക്കണമെന്ന് ആവശ്യ...
ന്യൂഡല്‍ഹി: ഡബ്ല്യുഎഫ്ഐ തലവന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം നല്‍കിയ ലൈംഗികാതിക്രമ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് ഇന്ന് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉന്നയിച്ച ആരോപണങ്ങളില്‍ ദൃഢമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട്. കേസ് വിശദമായി പരിശോധിക്കാന്‍ ജൂലൈ നാലിലേക്ക്് കോടതി മാറ്റി.
ഏപ്രില്‍ 28 ന് കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനില്‍ സിംഗിനെതിരെ ഡല്‍ഹി പോലീസ് രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.
എല്ലാ ആരോപണങ്ങളും നിഷേധിച്ച സിംഗ്, തനിക്കെതിരെ ഒരു ആരോപണം എങ്കിലും തെളിയിക്കപ്പെട്ടാലും താന്‍ തൂങ്ങിമരിക്കുമെന്നും പറഞ്ഞു.
Key Words: Brijj Bhushan, Sexual Assault Case, Cancel, Delhi Police

							    
							    
							    
							    
COMMENTS