സ്വന്തം ലേഖകന്‍ മുംബയ്: തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം മധ്യ തെക്കന്‍ അറബിക്കടലിനും തെക്കുകിഴക്കന്‍ അറബിക്കടല...
സ്വന്തം ലേഖകന്‍
മുംബയ്: തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം മധ്യ തെക്കന്‍ അറബിക്കടലിനും തെക്കുകിഴക്കന്‍ അറബിക്കടലിനും മുകളിലായി 'ബിപോര്‍ജോയ്' ചുഴലിക്കാറ്റായി മാറി.
നിലവില്‍ കേരളത്തിന് ചുഴലിക്കാറ്റ് ഭീഷണിയല്ല. എന്നാല്‍, കേരളത്തില്‍ ശക്തമായ മഴയ്ക്കു സാദ്ധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇപ്പോള്‍ വടക്കുദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്, മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ വരുന്ന 24 മണിക്കൂറില്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
ന്യൂനമര്‍ദ്ദത്തിന്റെയും ചുഴലിയുടെയും സ്വാധീത്തില്‍ കേരളത്തില്‍ വരുന്ന അഞ്ചു ദിവസം വ്യപകമായി ഇടിമിന്നലിനും കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂണ്‍ 10 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പില്‍ പറയുന്നു.
കേരള തീരത്ത് (പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ) ബുധനാഴ്ച രാത്രി 11.30 വരെ രണ്ടര മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി.
Summary: A very intense depression formed over the Southeast Arabian Sea has developed into Cyclone 'Biporjoy' over the Central South Arabian Sea and Southeast Arabian Sea. At present there is no cyclone threat to Kerala. However, the Meteorological Center has informed that there is a possibility of heavy rain in Kerala.
COMMENTS