ഗാന്ധിനഗര്‍: ബിപാര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് നിന്ന് 200 കിലോമീറ്ററില്‍ താഴെയാണ് ഉള്ളതെന്നതെന്നും ഇന്ന് വൈകുന്നേരത്തോടെ കരകയറാന...
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പ്രതീക്ഷിക്കുന്ന കനത്ത മഴയും കൊടുങ്കാറ്റും, ദുര്‍ബല പ്രദേശങ്ങളില്‍ താമസിക്കുന്ന 74,000 ആളുകളെ ഒഴിപ്പിക്കാന്‍ കാരണമായതായി അധികൃതര്‍ അറിയിച്ചു.
മുന്‍കരുതലിന്റെ ഭാഗമായി കച്ച് ജില്ലയിലെ കടല്‍ത്തീരത്ത് നിന്ന് 10 കിലോമീറ്ററിനിടയിലുള്ള 120 ഓളം ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകളെ ഭരണകൂടം മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
ജഖാവു തുറമുഖത്തിന് സമീപം ബിപാര്‍ജോയ് 'വളരെ തീവ്രമായ ചുഴലിക്കാറ്റായി' കരയില്‍ പതിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ എത്തും.
കച്ച്, ദേവഭൂമി ദ്വാരക, ജാംനഗര്‍ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐ.എം.ഡി അറിയിച്ചു.
Key Words: Biparjoy, Cyclone, Gujarat
COMMENTS