ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. വെടിയേറ്റയാളുടെ മൃതദേഹവുമായി ജനക്കൂട്ടം റോഡിലിറങ്ങി. ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. സുരക്ഷാ ഉദ്യ...
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. വെടിയേറ്റയാളുടെ മൃതദേഹവുമായി ജനക്കൂട്ടം റോഡിലിറങ്ങി. ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ രാഹുല്‍ ഗാന്ധിയെ ഹോട്ടല്‍ മുറിയിലേക്ക് മാറ്റി. ഇംഫാലിലെ ബി.ജെ.പിയുടെ ഓഫീസിന് സമീപം ജനക്കൂട്ടം തടിച്ചുകൂടി. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു.
രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഇംഫാലിലുള്ളപ്പോഴാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. അദ്ദേഹം ഹോട്ടലില്‍ സുരക്ഷിതനാണ്. കലാപം നടക്കുന്ന മണിപ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. ആയുധധാരികളുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാല്‍, വ്യോമമാര്‍ഗം പോകണമെന്ന് പൊലീസ് നിലപാട് അറിയിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടായി.
Key Words: Manipur, Conflict
COMMENTS