ന്യൂഡൽഹി: ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണ്ണം ആക്കിക്കൊണ്ട് ഇന്ത്യയുടെ അവസാനത്തെ പത്ര ലേഖകനെയും രാജ്യം വിട്ടു പോകാൻ ചൈന നിർദേ...
ന്യൂഡൽഹി: ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണ്ണം ആക്കിക്കൊണ്ട് ഇന്ത്യയുടെ അവസാനത്തെ പത്ര ലേഖകനെയും രാജ്യം വിട്ടു പോകാൻ ചൈന നിർദേശിച്ചു.
പ്രസ്ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ലേഖകനോടാണ് ഈ മാസം തന്നെ രാജ്യം വിട്ടുപോകാൻ ചൈന നിർദ്ദേശിച്ചത്.
അടുത്തകാലത്തായി ചൈനയിൽ 4 ഇന്ത്യൻ പത്രലേഖകരാണ് ഔദ്യോഗികമായി ജോലി ചെയ്തിരുന്നത്.
ഇതിൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ ലേഖകനെ നേരത്തെ തന്നെ വിസ പുതുക്കാതെ ചൈന ഒഴിവാക്കിയിരുന്നു.
അടുത്തിടെ പ്രസാദ് ഭാരതിയുടെയും ദ ഹിന്ദുവിന്റെയും റിപ്പോർട്ടർമാരെയും രാജ്യം വിട്ടു പോകാൻ നിർദ്ദേശിച്ചിരുന്നു. ഏറ്റവും ഒടുവിൽ ചൈനയിൽ ഉണ്ടായിരുന്നത് പിടിഎ ലേഖകൻ മാത്രമായിരുന്നു.
ചൈനയുടെ നടപടിക്ക് ബദലായി സിൻഹുവ ന്യൂസ് ഏജൻസിയുടെയും ചൈനീസ് സ്റ്റേറ്റ് ടെലിവിഷന്റെയും ലേഖകരുടെ വിസ പുതുക്കുന്നത് ഇന്ത്യയും ഒഴിവാക്കിയിരുന്നു.
ഈ നടപടികളോട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. അതിർത്തിയിൽ ചൈനയുടെ നുഴഞ്ഞുകയറ്റത്തെ ഇന്ത്യ പ്രതിരോധിച്ചതു മുതൽ സമാനമായി പലതരത്തിലുള്ള നീക്കങ്ങളും ചൈന നടത്തുന്നുണ്ട്.
Keywords: India, China, Media, Press, PTI
COMMENTS