തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കിലോ കോഴിയിച്ചിക്ക് 240 നും 260 നും ഇടയില്‍ വില. ഉത്സവകാലം ലക്ഷ്യമിട്ടാണ് അനിയന്ത്രിതമായ വിലവര്‍ധനയെന്നാണ് വ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കിലോ കോഴിയിച്ചിക്ക് 240 നും 260 നും ഇടയില്‍ വില. ഉത്സവകാലം ലക്ഷ്യമിട്ടാണ് അനിയന്ത്രിതമായ വിലവര്‍ധനയെന്നാണ് വ്യാപാരികളുടെ പരാതി.
നേരത്തെ കോഴിയിറച്ചിക്ക് 145 രൂപയ്ക്കും 150 രൂപയ്ക്കും ഇടയിലായിരുന്നു വില. മേയ് ആദ്യവാരം 150 രൂപയിലേക്കെത്തിയ വില ഒരു മാസത്തിന് ശേഷം 250 രൂപയിലേക്ക് കുതിക്കുകയായിരുന്നു.
കൃത്രിമ വില വര്‍ദ്ധനയില്‍ വ്യാപാരികളും വലയുകയാണ്. ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞു.
ഇതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഫാം ഉടമകള്‍ വാദിക്കുന്നു.
എന്നാല്‍ ഫാം ഉടമകള്‍ അനാവശ്യമായി വില കൂട്ടുകയാണെന്ന് വ്യാപാരികള്‍ പറയുന്നു.
ട്രോളിംഗ് നിരോധനവും ബക്രീദും പ്രതീക്ഷിച്ച് ഫാം ഉടമകള്‍ കോഴികളെ സംഭരിച്ച് കൃത്രിമ വിലവര്‍ദ്ധന ഉണ്ടാക്കുകയാണെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു.
ഇതേ സമയം കേരള ചിക്കന്‍ വ്യാപാരി ഏകോപന സമിതി സമരത്തില്‍ നിന്ന് പിന്മാറി.
COMMENTS